ന്യൂനമർദപാത്തി; കേരളത്തിൽ അഞ്ചു ദിവസത്തേക്ക് മഴ

ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു
heavy rain in next 5 days yellow alert

ന്യൂനമർദപാത്തി; കേരളത്തിൽ അഞ്ചു ദിവസത്തേക്ക് മഴ

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 2-3 ദിവസം ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മാത്രമല്ല, തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. ജൂലൈ 6,9,10 ദിവസങ്ങളിലാണ് അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. കേരളത്തിൽ ജൂലൈ 6-8 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.

മഴ സാധ്യത പ്രവചനം - യെലോ അലർട്ട്

06/07/2025: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

09/07/2025: കണ്ണൂർ, കാസർഗോഡ്.

10/07/2025: കണ്ണൂർ, കാസർഗോഡ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com