ഉൾവനത്തിൽ കനത്ത മഴ, ഉരുൾപൊട്ടൽ; പത്തനംതിട്ടയിൽ രണ്ടു ഡാമുകൾ തുറന്നു

ഉൾവനത്തിൽ കനത്ത മഴ തുടരുകയാണ്
Muzhiyaar Dam
Muzhiyaar Damfile

പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴയെ തുടർന്ന് ഉരുൾ പൊട്ടൽ. ഉരുൾപൊട്ടി ഡാമിലേക്ക് അനിയന്ത്രിതമായി വെള്ളം എത്തിയതോടെ മുന്നറിയിപ്പുകളില്ലാതെ മൂഴിയാർ, മണിയാർ അണക്കെട്ടുകൾ തുറന്നു.

മൂഴിയാർ ഡാമിന്‍റെ മൂന്നു ഷട്ടറുകളും 30 സെന്‍റീ മീറ്റർ വീതമാണ് ഉയർത്തിയത്. പിന്നീട് 2 ഷട്ടറുകൾ അടച്ചു. കക്കാട്ടാലും പമ്പയിലും ജലനിരപ്പ് ഉയരും.

ഉൾവനത്തിൽ കനത്ത മഴ തുടരുകയാണ്. വനത്തിനുള്ളിലാവാം ഉരുൾ പൊട്ടിയതെന്നാണ് നിഗമനം. ഗവി റോഡിലും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും മരം കടപുഴകി വീണു. പ്രദേശത്ത് വരും ദിവസവും ഗതാഗത തടസമുണ്ടായേക്കും. ആനത്തോട് ഭാഗത്ത് വിവിധയിടങ്ങൾ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com