പത്തനംതിട്ടയിൽ ഉരുൾ പൊട്ടൽ; മലയോരമേഖലകളിൽ രാത്രിയാത്രയ്ക്ക് വിലക്ക്, ശബരിമല തീർഥാടനത്തെ ബാധിക്കില്ല

തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും നവംബർ 24 വരെ നിരോധിച്ചു.
പത്തനംതിട്ടയിൽ ഉരുൾ പൊട്ടൽ; മലയോരമേഖലകളിൽ രാത്രിയാത്രയ്ക്ക് വിലക്ക്, ശബരിമല തീർഥാടനത്തെ ബാധിക്കില്ല
Updated on

പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് പത്തനംതിട്ടയിലെ ഇലന്തൂരിലും ചെന്നീർക്കരയിലും ഉരുൾ പൊട്ടലുണ്ടായി. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 11 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

കലഞ്ഞൂരിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ മലയോരമേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജില്ലയിലൈ എല്ലാ മലയോരമേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയും , തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും നവംബർ 24 വരെ നിരോധിച്ചതായി ജില്ലാ കലക്റ്റർ അറിയിച്ചു.

ദുരന്തനിവാരണം, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനും ശബരിമല തീര്‍ഥാടകര്‍ക്കും ഈ നിരോധനം ബാധകമല്ല. എന്നാല്‍ ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീര്‍ഥാടകര്‍ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കലക്റ്റർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.