വയനാട്ടിൽ വീണ്ടും മഴ കനക്കുന്നു; മലവെള്ളപ്പാച്ചിലിന് മുന്നറിയിപ്പ്

മലമേഖലകളിൽ മഴ ശക്തമാകുമെന്നും ചില മേഖലകളിൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിച്ചത്.
heavy rain in wayanad hume release warning
വയനാട്ടിൽ വീണ്ടും മഴ കനക്കുന്നു; മലവെള്ളപ്പാച്ചിലിന് മുന്നറിയിപ്പ്
Updated on

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്. 20-ാം തീയതി വരെ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഹ്യൂം സെന്‍റർ അറിയിച്ചത്. മലമേഖലകളിൽ മഴ ശക്തമാകുമെന്നും ചില മേഖലകളിൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിച്ചത്.

അതേസമയം, തിങ്കളാഴ്ച ഉച്ചയക്കു ശേഷം വയനാട്ടിൽ മഴ കനത്തു. കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ 3 മണിക്കൂറിനിടെ 100 മില്ലിമീറ്റ‍ർ മഴയാണ് ലഭിച്ചതെന്ന് ഹ്യൂം സെന്‍റർ അറിച്ചു. 5 പഞ്ചായത്തുകളിലായി ഇപ്പോഴും അതിതീവ്ര മഴ പെയ്തുകൊണ്ടിരിക്കുകയാണ്. വയനാട് ദുരന്തം നടന്ന മേപ്പാടി, മൂപ്പൈനാട്, പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്യുന്നത്. മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും ഹ്യൂമിന്‍റെ അറിയിപ്പിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com