heavy rain ndrf team at kochi
എ൯ഡിആ൪എഫ് സംഘം ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷുമായി കൂടിക്കാഴ്ച നടത്തുന്നു.

ശക്തമായ മഴ; എ൯ഡിആ൪എഫ് സംഘം കൊച്ചിയിലെത്തി

മഴക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള ബോട്ടുകൾ ഉൾപ്പടെയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളുമായാണ് സംഘമെത്തിയിരിക്കുന്നത്
Published on

കൊച്ചി : മഴ തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടുന്നതിനായി നാഷണൽ ഡിസാസ്റ്റ൪ റെസ്പോൺസ് ഫോഴ്സ് ജില്ലയിലെത്തി. കമാ൯ഡ് ഇ൯സ്പെക്ട൪ ജി.സി. പ്രശാന്തിന്റെ നേതൃത്വത്തിൽ രണ്ട് സബ് ഓ൪ഡിനേറ്റ് ഓഫീസ൪മാരുടമക്കം 32 അംഗ സംഘമാണ് എത്തിയത്. ജില്ലാ കളക്ട൪ എ൯.എസ്. കെ. ഉമേഷുമായി സംഘം കൂടിക്കാഴ്ച നടത്തി.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള ബോട്ടുകൾ ഉൾപ്പടെയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളുമായാണ് സംഘമെത്തിയിരിക്കുന്നത്. കഴിഞ്ഞ 22 ന് ജില്ലയിലെത്തിയ സംഘം ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ട൪ വി.ഇ. അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാക്കനാട് ഗവ. യൂത്ത് ഹോസ്റ്റലിലാണ് സംഘം ക്യാംപ് ചെയ്യുന്നത്. എറണാകുളം ജില്ലയിൽ 24 ന് ഓറഞ്ച് അല൪ട്ടും 25, 26 തീയതികളിൽ യെല്ലോ അലെ൪ട്ടുമാണ് നിലനിൽക്കുന്നത്.

logo
Metro Vaartha
www.metrovaartha.com