

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് 8 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അതി ശക്തമായ മഴയ്ക്ക് സാധ‍്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ‍്യാപിച്ചു.
എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ്, ഇടുക്കി, കോട്ടയം പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. കൂടാതെ മലപ്പുറം കോഴിക്കോട്, വയനാട് കൊല്ലം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ‍്യാപിച്ചിട്ടുണ്ട്.