മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ മഴ, 4 ജില്ലകളിൽ യെലോ അലർട്ട്

ബുധനാഴ്ച മുതൽ വീണ്ടും മഴ ശക്തമാകും
മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ മഴ, 4 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മുന്നറിയിപ്പു പ്രകാരം ഇന്ന് 4 ജില്ലകളിൽ ശക്തമായ മഴയ്ക്ക് മുന്നറിയപ്പ്. കോട്ടയം, എറണാകുളം, ആലപ്പുഴ ഇടുക്കി, ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ മുന്നറിയിപ്പില്ല. എന്നാൽ ബുധനാഴ്ച മുതൽ വീണ്ടും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകൂട്ടൽ. തുടർന്ന് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

ബുധന്‍: ആലപ്പുഴ, എറണാകുളം, ഇടുക്കി

വ്യാഴം: കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്

ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com