സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം: പൂർണമായും ഭാഗികമായും റദ്ദാക്കി

heavy rain: Trains completely and partially cancelled
സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം: പൂർണമായും ഭാഗികമായും റദ്ദാക്കി
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും വിവിധ ട്രെയിനുകൾ പൂർണമായും/ ഭാഗികമായും റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകൾ:

ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ്

തൃശൂർ - ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്

ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്സ്

തൃശൂർ - ഷൊർണൂർ ഡെയ്ലി എക്സ്പ്രസ്സ്

10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ - തിരു: ജൻശതാബ്ദി ഷൊർണൂർ വരെ മാത്രം. കണ്ണൂർ-ആലപ്പുഴ ഇന്‍റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുക. കോട്ടയം-നിലമ്പൂർ റോഡ് എക്സ്പ്രസ് അങ്കമാലി വരെയും കോഴിക്കോട്-തിരുവനന്തപുരം ജന ശതാബ്ദി എറണാകുളത്ത് നിന്നും പുറപ്പെടും.

കന്യാകുമാരി - മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് ഷൊർണ്ണൂരിൽ നിന്നും നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് അങ്കമാലിയിൽ നിന്ന് യാത്ര തുടങ്ങും. ഷൊർണൂർ - തിരുവനന്തപുരം വേണാട് എക്പ്രസ് ചാലക്കുടിയിൽ നിന്നാണ് സർവീസ് തുടങ്ങുക. ആലപ്പുഴ - കണ്ണൂർ എക്പ്രസ് ഷൊർണൂരിൽ നിന്നും പാലക്കാട് - തിരുനെല്ലി ആലുവയിൽ നിന്നും പുറപ്പെടും.

തൃശൂര്‍ വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനും ഇടയിലെ റെയിൽവേ പാളത്തിലെ വെള്ളക്കെട്ട് കാരണം ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. എറണാകുളം - കണ്ണൂർ ഇന്‍റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16305) തൃശൂരിൽ സർവീസ് അവസാനിപ്പിക്കും.

തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16791) ആലുവ വരെ മാത്രമാണ് സർവീസ് നടത്തുക. തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്പ്രസ് (ട്രെയിൻ നമ്പർ 16302) ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും. മാന്നനൂരില്‍ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com