കനത്ത മഴ; കോട്ടയത്ത് കാറിന് മുകളിലേക്ക് മരം വീണ് അപകടം

കോട്ടയം പെരുന്നയിലാണ് അപകടം
heavy rain tree falls into the car at kottayam
കോട്ടയത്ത് കാറിന് മുകളിലേക്ക് മരം വീണ് അപകടം

കോട്ടയം: കോട്ടയത്ത് ശക്തമായ മഴയിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കോട്ടയം പെരുന്നയിലാണ് അപകടം. കാറിനുള്ളിൽ യാത്രക്കാർ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി. കാർ പൂർണമായും തകർന്നു.

യാത്രക്കാരൻ വാഹനം പാർക്കു ചെയ്ത് പോയതിനു പിന്നാലെയായിരുന്നു അപകടം. ആർക്കും പരുക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു.

Trending

No stories found.

Latest News

No stories found.