സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഞായറാഴ്ച 3 ജില്ലകളിൽ റെഡ് അലർട്ട്
Heavy rain warning today: Orange alert in 6 districts
ഇന്ന് അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്representative image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ശനിയാഴ്ച) അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം മഴയ്ക്കൊപ്പം ഇന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അന്നേ ദിവസം കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് ആണ്.

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി തെക്ക്-പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെയാണ് മഴ വീണ്ടും കനക്കുന്നത്

Trending

No stories found.

Latest News

No stories found.