തോരാമഴയിൽ കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട്; പെരുവഴിയിലായി ജനം

തിരുവനന്തപുരത്ത് നിരവധി വീടുകളിൽ വെള്ളം കയറി
heavy rain waterlogging at kochi and thiruvananthapuram
heavy rain waterlogging at kochi and thiruvananthapuram

തിരുവനന്തപുരം: തോരാമഴയിൽ സംസ്ഥാനത്ത് മിക്ക നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. തിരുവനന്തപുരത്ത് നിരവധി വീടുകളിൽ വെള്ളം കയറി. മുക്കോലയ്ക്കൽ, അട്ടക്കുളങ്ങര, കുളത്തൂർ, ഉള്ളൂർ എന്നീ പ്രദേശങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്.

ആലപ്പുഴയിൽ റോഡുകളിൽ പലയിടങ്ങിളിലും വെളളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തകഴി അഗ്നിരക്ഷസേന ഓഫിസിൽ വെള്ളം കയറി. ഓടകൾ കവിഞ്ഞൊഴുകിയാണ് റോഡിന്‍റെ വശങ്ങളിൽ വെള്ളക്കെട്ടുണ്ടായത്.

കൊച്ചിയിൽ വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽ വലിയ തോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ദേശീയപാതയുടെ നിർമാണം നടക്കുന്ന ഇടപ്പള്ളിയിൽ വെള്ളക്കെട്ട് കാരണം വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഇരുച്ചക്ര വാഹനങ്ങൾ സുരക്ഷിതമായി ഈ പ്രദേശങ്ങളിലൂടെ സഞ്ചരിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com