വരും മണിക്കൂറുകളിൽ ഇടിമിന്നൽ, ശക്തമായ കാറ്റ്, മഴ; 4 ജില്ലകളിൽ യെലോ അലർട്ട്

മധ്യകേരളത്തിലും ശക്തമായ മഴയ്ക്കു സാധ്യത.
heavy rain yellow alert in 4 districts
heavy rain yellow alert in 4 districts

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തുടർന്ന 4 ജില്ലകളിൽ യെലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്.

തിരുവനന്തപുരത്ത് ഇടിമിന്നലോടു കൂടിയ കാറ്റിനും മഴയ്ക്കും കൊലത്തെ മലയോര മേഖലയിൽ കനത്ത മഴയുയുണ്ടാകുമെന്നാണ് അറിയിപ്പുള്ളത്. മധ്യകേരളത്തിലും ശക്തമായ മഴയ്ക്കു സാധ്യത. മണിക്കൂറിൽ 55 കി.ലോ വേഗമുള്ള കാറ്റിനും മോശം കാലാവസ്ഥായ്ക്കും സാധ്യതയുണ്ട്.

കൂടാതെ കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കൻഡിൽ 20 സെ.മീ നും 40 സെ.മീ നും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com