ന്യൂനമർദം; 9 ജില്ലകളിൽ യെലോ അലർട്ട്

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്
rain yellow alert in 9 districts kerala
ന്യൂനമർദം; 9 ജില്ലകളിൽ യെലോ അലർട്ട്file image
Updated on

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഉടൻ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമർദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

ചൊവ്വാഴ്ച മൂന്നു ജില്ലകളിൽ മാത്രമാണ് ജാഗ്രതാ നിർദേശം. കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മാത്രമല്ല തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധന്തിന് വിലക്കുണ്ട്.

Trending

No stories found.

Latest News

No stories found.