കനത്ത മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കു മാറ്റമില്ല
heavy rains wayanad school holiday announced
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധിപ്രതീകാത്മക ചിത്രം
Updated on

വയനാട് : കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 18) ജില്ലാ കളക്ടര്‍ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ ട്യൂഷന്‍ സെന്‍ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്.

അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ് സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. എംആര്‍എസ് സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് റെ‍ഡ് അലര്‍ട്ടുണ്ടായ വയനാട്ടില്‍ നാളെയും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്.

logo
Metro Vaartha
www.metrovaartha.com