കൊടും ചൂടിന് ആശ്വാസമായി കൊച്ചിയിൽ പെരുമഴ; ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി

വിവിധയിടങ്ങളിൽ വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു
heavy summer rain ernakulam

കൊടും ചൂടിന് ആശ്വാസമായി കൊച്ചിയിൽ പെരുമഴ; ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി

file image

Updated on

കൊച്ചി: കൊടും ചൂടിന് ആശ്വാസമായി എറണാകുളത്ത് വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴ പെയ്തു. വൈകിട്ട് 5 മണിയോടെ ശക്തമായ ഇടിയോടും കാറ്റോടും കൂടിയ മഴയാണ് ജില്ലയിൽ ലഭിച്ചത്. ശക്തമായ കാറ്റിൽ ആലുവയിലടക്കം ജില്ലയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു.

ഇതേ തുടർന്ന് ചില പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു. ആലുവ കരുമാലൂരിൽ ഒരു വീടിന്‍റെ മേൽക്കൂര പറന്നുപോയി. ആർക്കും പരുക്കില്ല. ഒരു മണിക്കൂറിലധികം സമയം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തകർത്ത് പെയ്തു.

സംസ്ഥാനത്ത് 22-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നൽ അപകടകാരിയാണെന്നും ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com