'ഹെഡ്ഗേവാർ സ്വാതന്ത്ര‍‍്യസമര സേനാനി'; പേരിടൽ വിവാദത്തിൽ പ്രതികരിച്ച് പ്രശാന്ത് ശിവൻ

ആർഎസ്എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാർ സ്വാതന്ത്ര‍‍്യസമര സേനാനിയാണെന്നും കോൺഗ്രസുകാരനായ അദ്ദേഹത്തിന്‍റെ പേരിലുള്ള ആദ‍്യ സ്ഥാപനമല്ലയിതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു
hedgewar is a freedom fighter; prasanth sivan reacts in naming controversy palakkad

പ്രശാന്ത് ശിവൻ

Updated on

പാലക്കാട്: നൈപുണ‍്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകന്‍റെ പേരു നൽകിയ സംഭവത്തിൽ പ്രതികരിച്ച് ബിജെപി പാലക്കാട് ജില്ലാ അധ‍്യക്ഷൻ പ്രശാന്ത് ശിവൻ. ആർഎസ്എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാർ സ്വാതന്ത്ര‍‍്യ സമര സേനാനിയാണെന്നും കോൺഗ്രസുകാരനായ അദ്ദേഹത്തിന്‍റെ പേരിലുള്ള ആദ‍്യ സ്ഥാപനമല്ലയിതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

ഹെഡ്ഗേവാർ സ്വാതന്ത്ര‍്യസമര സേനാനിയാണെന്ന് ഇഎംഎസിന്‍റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെന്നും അതിനെ തള്ളി പറയാൻ സിപിഎം നേതാക്കൾക്ക് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

സ്വാതന്ത്ര‍്യസമരത്തിൽ പങ്കെടുത്തതിനു ജയിൽ ശിക്ഷ അനുഭവിച്ച് അദ്ദേഹം പുറത്തിറങ്ങിയപ്പോൾ സ്വീകരിക്കാനെത്തിയത് മോത്തിലാൽ നെഹ്റുവായിരുന്നുവെന്നും മോത്തിലാൽ നെഹ്റു ചെയ്തത് തെറ്റാണെന്ന് പാലക്കാട് എംഎൽഎയ്ക്ക് പറയാനാകുമോയെന്നും പ്രശാന്ത് ചോദിച്ചു.

ഹെഡ്ഗേവാറിനെ അപാമാനിച്ചതിന് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും. പൊലീസിന്‍റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി. പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com