നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു; ആളപായമില്ല

അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു
നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു; ആളപായമില്ല
Updated on

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം ഹെലികോപ്ടർ തകർന്നുവീണു. കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്ടറാണ് തകർന്നു വീണത്. പരീശിലനപറക്കലിന് തയ്യാറെടുക്കുന്നതിനിടെ തെന്നിമാറുകയായിരുന്നു.

മൂന്നു പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആളപായമില്ല. റൺവേയുടെ അഞ്ചുമീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ റൺവേ തത്കാലത്തേക്ക് അടച്ചു. ഹെലികോപ്റ്റർ നീക്കിയതിനു ശേഷം റൺവേ ഉടൻ തുറക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com