കൊച്ചിയില്‍ നാവികസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു

അപകട സമയത്ത് ഹെലികോപ്റ്ററിൽ 2 പേർ ഉണ്ടായിരുന്നതാണ് വിവരം
Representative Image
Representative Image
Updated on

കൊച്ചി: കൊച്ചിയിൽ പരിശീലന പറക്കിലിനിടെ ഹെലിക്കോപ്റ്റർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. നാവിക സേനയുടെ ചേതക്ക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. നാവിക സേന ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിൽ നിന്നും ഉയർന്ന് പൊങ്ങുന്നതിനിടെയാണ് അപകടം.

അപകട സമയത്ത് ഹെലികോപ്റ്ററിൽ 2 പേർ ഉണ്ടായിരുന്നതാണ് വിവരം. നാവിക സേനയുടെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്റ്ററുകളിലിലൊന്നാണ് ചേതക്ക്. ഇതിന്‍റെ പഴക്കമാണോ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com