Padmanabhaswamy Temple
Padmanabhaswamy Temple

പദ്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്റർ : അന്വേഷണം ആരംഭിച്ചു

അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ ക്ഷേ​ത്രം ട്ര​സ്റ്റ് മു​ഖ്യ​മ​ന്ത്രി​ക്കും പൊ​ലീ​സി​നും പ​രാ​തി ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം: അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ലൂ​ടെ സ്വ​കാ​ര്യ ഹെ​ലി​കോ​പ്റ്റ​ർ വ​ട്ടം ചു​റ്റി​യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ 28 ന് ​രാ​ത്രി ഏ​ഴോ​ടെ​യാ​ണു സ്വ​കാ​ര്യ ഹെ​ലി​കോ​പ്റ്റ​ർ ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ലൂ​ടെ താ​ണു പ​റ​ന്ന​ത്.​ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ ക്ഷേ​ത്രം ട്ര​സ്റ്റ് മു​ഖ്യ​മ​ന്ത്രി​ക്കും പൊ​ലീ​സി​നും പ​രാ​തി ന​ൽ​കി. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണു പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു മു​ക​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​ർ വ​ട്ട​മി​ട്ട് പ​റ​ന്ന​തി​നെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. രാ​ത്രി ഏ​ഴി​നു ക്ഷേ​ത്ര​ത്തി​ൽ പൂ​ജ ന​ട​ക്കു​മ്പോ​ഴാ​ണ് ഇ​ത് ഉ​ണ്ടാ​യ​ത്. ഈ ​സം​ഭ​വം യാ​ദൃ​ച്ഛി​ക​മെ​ന്നു ക​രു​താ​നാ​വി​ല്ല. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹെ​ലി​കോ​പ്റ്റ​റി​ൽ ആ​രൊ​ക്കെ സ​ഞ്ച​രി​ച്ചു, എ​ന്തി​ന് വ​ട്ടം ചു​റ്റി എ​ന്ന​തും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​ഹെ​ലി​കോ​പ്റ്റ​ർ പ​റ​ന്ന​തി​ൽ അ​സ്വാ​ഭാ​വി​ക​ത ഇ​ല്ലെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലെ​ന്നാ​ണ് വി​വ​രം.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com