സ്കൂട്ടർ യാത്രക്കാരി ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചു; പെറ്റി അടിച്ചത് വൈദികന്

കമ്പംമെട്ട് സെയ്ന്‍റ് ജോസഫ് ദോവലയ വികാരി ഫാ. ജിജു ജോർജിനാണ് പെറ്റി ലഭിച്ചത്
helmet violation priest fined
സ്കൂട്ടർ യാത്രക്കാരി ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചു; പെറ്റി അടിച്ചത് വൈദികന് representative image
Updated on

കട്ടപ്പന: സ്കൂട്ടർ യാത്രക്കാരി ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയത് ബൈക്ക് ഉടമയായ വൈദികന്. കമ്പംമെട്ട് സെയ്ന്‍റ് ജോസഫ് ദോവലയ വികാരി ഫാ. ജിജു ജോർജിനാണ് പെറ്റി ലഭിച്ചത്. ഹെൽമറ്റ് വയ്ക്കാതെ യുവതി വാഹനം ഓടിച്ച് പോകുന്ന ചിത്രവും നോട്ടീസിലുണ്ട്.

സ്കൂട്ടറിന്‍റെ നമ്പർ കെഎൽ 34 എച്ച് 5036 എന്നാണ് ചലാനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വൈദികന്‍റെ വാഹനം കെഎൽ 34 എച്ച് 5036 നമ്പരിലുള്ള ബൈക്കാണ്. തുടർന്ന് ഉദ‍്യോഗസ്ഥർക്ക് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി വൈദികൻ മന്ത്രി ഗണേഷ് കുമാറിന് പരാതി അയച്ചുകൊടുത്തു. പ്രശ്നം പരിശോധിച്ച് പരിഹരിക്കുമെന്ന് വൈദികന് മറുപടി ലഭിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് ഫാ. ജിജു ജോർജ് പറ‍യുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com