നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; ഹേമ കമ്മിഷന്‍ റിപ്പോർട്ട് ഇന്നു പുറത്തുവിടും

റിപ്പോർട്ടിൽ എന്താണെന്ന് അറിയണമെന്നാണ് നടി രഞ്ജിനി സമർപ്പിച്ച ഹർജിയിലെ ആവശ്യം
Hema Commission Report: High Court Rejects Actress Ranjini Petition
ഹേമ കമ്മിഷൻ റിപ്പോർട്ട്: നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിfile
Updated on

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച ഹേമ കമ്മിഷന്‍റെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സാങ്കേതിക കാരണങ്ങളാൽ രഞ്ജിനിയുടെ ഹർജി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

സിംഗിൾ ബെഞ്ചിന് മുമ്പാകെ പുതിയ അപ്പീൽ ഫയൽ ചെയ്യാനും ഇന്നു തന്നെ സിംഗില്‍ ബഞ്ചിലെ സമീപിച്ചാല്‍ കേസ് ഇന്നുതന്നെ പരിഗണിക്കുമെന്നാണ് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഹേമ കമ്മിഷന്‍റെ റിപ്പോർട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് പുറത്തുവിടുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു.

കമ്മിഷന് മുന്നിൽ മൊഴി കൊടുത്തിരുന്നെന്നും റിപ്പോർട്ടിന്‍റെ പകർപ്പ് ഇതുവരെ ലഭ്യമായിട്ടില്ലെന്നും റിപ്പോർ‌ട്ട് പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളില്‍ ആശങ്കയുണ്ടെന്നും അതിനാൽ റിപ്പോർട്ടിൽ എന്താണെന്ന് അറിയണമെന്നുമാണ് നടി രഞ്ജിനി സമർപ്പിച്ച ഹർജിയിലെ ആവശ്യം. നേരത്തെ, ശനിയാഴ്ച റിപ്പോർട്ട് പുറത്തുവിടാന്‍ കേരള സർക്കാർ പദ്ധതിയിട്ടിരുന്നെങ്കിലും രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com