ഹേമ കമ്മിറ്റി റിപ്പോർട്ട്; പൂർണ്ണരൂപം സെപ്റ്റംബർ 9 ന് മുമ്പായി ഹൈക്കോടതിക്ക് കൈമാറും

ഓഗസ്റ്റ് 22 നാണ് റിപ്പോർട്ടിന്‍റെ പൂർണ്ണരൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്
Hema Committee Report; The full form will be forwarded to the High Court before September 9
ഹേമ കമ്മിറ്റി റിപ്പോർട്ട്; പൂർണ്ണരൂപം സെപ്റ്റംബർ 9 ന് മുമ്പായി ഹൈക്കോടതിക്ക് കൈമാറും
Updated on

തിരുവനന്തപുരം: ഏറെ വിവാദമായ ഹേമ കമ്മിറ്റി റിപ്പോർട്ട് സെപ്റ്റംബർ 9 ന് മുമ്പ് ഹൈക്കോടതിക്ക് കൈമാറും. റിപ്പോർട്ടിന്‍റെ പൂർണ്ണ രൂപത്തിന് പുറമെ മൊഴിപകർപ്പുകൾ, റിപ്പോർട്ട് വന്നതിന് പിന്നാലെ സർക്കാർ സ‍്വീകരിച്ച നടപടികൾ, ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത‍്യേക അന്വേഷണ സംഘത്തെ പറ്റിയുള്ള വിവരങ്ങൾ, ഇതിലെ കേസുകൾ സംബന്ധിച്ചവയാണ് കോടതിക്ക് കൈമാറുക.

ഓഗസ്റ്റ് 22 നാണ് റിപ്പോർട്ടിന്‍റെ പൂർണ്ണരൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് ആക്‌ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര‍്യങ്ങൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി പായിച്ചറ നവാസ് നൽകിയ പൊതുതാത്പര‍്യ ഹർജി പരിഗണിച്ചാണ് കോടതി ഇടപെട്ടത്. കോടതിയുടെ നിർദേശത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു തുടർന്ന് റിപ്പോർട്ട് കോടതിക്ക് കൈമാറുന്നതാണ് ഉചിതമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു.

റിപ്പോർട്ടിൽ പരാമർശമുള്ള വ‍്യക്തികളുടെ സ്വകാര‍്യ വിവരങ്ങളും ചില ഖണ്ഡികകളും പേജുകളും ഒഴിവാക്കിയാണ് ഇപ്പോഴുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ നിന്നും ഒഴിവാക്കിയ വിവരങ്ങളെല്ലാം ഉൾപെടുത്തി റിപ്പോർട്ടിന്‍റെ പൂർണ്ണരൂപമാണ് സർക്കാർ കോടതിക്ക് കൈമാറുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com