കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ സിനിമ രംഗത്തു നിന്നുമുള്ള നിരവധി പേർക്കെതിരെയാണ് ആരോപണങ്ങൾ ഉയരുന്നത്. ഇപ്പോഴിതാ തന്നോട് ഒരു സംവിധായകൻ മോശമായി പെരുമാറിയെന്നാരോപിച്ച് യുവനടൻ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിൽ അവസരം ചോദിച്ചപ്പോഴാണ് സംവിധായകൻ മോശമായി പെരുമാറിയതെന്ന് നവജിത് പറഞ്ഞു.
തനിക്ക് വർഷങ്ങളായി പരിചയമുള്ള സംവിധായകനാണ്. അയാളുടെ ഫ്ലാറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സിനിമയിൽ അവസരം നൽകിയാൽ തനിക്കെന്തു ഗുണമെന്ന് തുടയിൽ പിടിച്ചുകൊണ്ട് സംവിധായകൻ ചോദിച്ചു.
അത്തരം കാര്യങ്ങളോട് താത്പര്യമില്ലെന്ന് പറഞ്ഞെങ്കിലും അതൊന്നും അയാൾ കേട്ടതായി ഭാവിച്ചില്ലെന്നും പിന്നീട് മുഖത്തടിച്ചാണ് താനവിടെ നിന്നും പോന്നതെന്നും നവജിത് പറഞ്ഞു.