

തിരുവനന്തപുരം: കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിൽ അഴിച്ചുപണി. സെൽചെയർമാനായിരുന്ന വി.ടി. ബൽറാമിനെ മാറ്റി എറണാകുളം എംപി ഹൈബി ഈഡന് സെല്ലിന്‍റെ ചുമതല നൽകി.
മാത്രമല്ല കെപിസിസി മിഡിയ സെല്ലിന്‍റെ പേരും മാറ്റി. ഇനിമുതൽ സെഷ്യൽ മീഡിയ സെൽ എന്നായിരിക്കും അറിയപ്പെടുക. ദേശിയ തലത്തിലും മറ്റ് സംസ്ഥാന തലങ്ങളിലും സോഷ്യൽ മിഡിയ സെൽ എന്നുതന്നെയാണ് അറിയപ്പെടുന്നത്.
ജിഎസ്ടി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കേരള ഘടകം എക്സിൽ പോസ്റ്റ് ചെയ്ത ബിഡി-ബിഹാർ പരിഹാസ പോസ്റ്റ് വലിയ വിവാദമായിരുന്നു. പിന്നാലെ ബൽറാം മീഡിയ സെൽ ചുമതല ഒഴിഞ്ഞെങ്കിലും കെപിസിസി നേതൃത്വം രാജി സ്വീകരിച്ചിരുന്നില്ല.