സുധാകരന് ആശ്വസിക്കാം; നേതൃമാറ്റം ഉടൻ ഉണ്ടാവില്ലെന്ന് ഉറപ്പു നൽകി ഹൈക്കമാൻഡ്

പുതിയ പ്രസിഡന്‍റിന് കീഴിൽ തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്
high command assured k sudhakaran will not be replaced from kpcc president post soon
K Sudhakaranfile
Updated on

കണ്ണൂർ: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നു കെ. സുധാകരനെ ഉടൻ മാറ്റില്ല. നേതൃമാറ്റം ഉടൻ ഉണ്ടാവില്ലെന്ന് സുധാകരന് ഹൈക്കമാൻഡ് ഉറപ്പു നൽകി.

സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ല. ദീപാ ദാസ് മുൻഷി നടത്തിയത് പുനഃസംഘടനാ ചർച്ച മാത്രമാണെന്നും സുധാകരൻ കടുത്ത അതൃപ്തി അറിയിച്ചതോടെ എഐസിസി പ്രതികരിച്ചു.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉടൻ സുധാകരനുമായി ചർച്ച നടത്തും.

ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആന്‍റോ ആന്‍റണി, സണ്ണി ജോസഫ്, റോജി എം. ജോൺ തുടങ്ങിയ പേരുകൾ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. പുതിയ പ്രസിഡന്‍റിന് കീഴിൽ തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്.

എന്നാൽ, തത്കാലം നേതൃ മാറ്റമില്ലെന്നാണ് ഹൈക്കമാൻഡ് സുധാകരനെ അറിയിച്ചത്. സുധാകരനെ കൂടി വിശ്വാസത്തിലെടുത്തിട്ടേ തീരുമാനമെടുക്കൂ എന്ന നിലപാടാണ് ഹൈക്കമാൻഡ് നിലവിൽ മുന്നോട്ടു വയ്ക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com