ജഡ്ജിമാരിടെ പേരിൽ കോഴ: അന്തിമ റിപ്പോർ‌ട്ട് സമർപ്പിക്കാന്‍ കൂടുതൽ സമയം നൽകാനാവില്ലെന്ന് ഹൈക്കോടതി

കേസ് റദ്ദാക്കണമെന്ന് ആവശ്യവുമായി സൈബി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
ജഡ്ജിമാരിടെ പേരിൽ കോഴ:  അന്തിമ റിപ്പോർ‌ട്ട് സമർപ്പിക്കാന്‍ കൂടുതൽ സമയം നൽകാനാവില്ലെന്ന് ഹൈക്കോടതി
Updated on

കൊച്ചി: ജഡ്ജിമാരിടെ പേരിൽ കോഴ വാങ്ങിയ കേസിൽ അഭിഭാഷകനായ സൈബി ജോസിനെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാന്‍ ഹൈക്കോടതി നിർദേശിച്ചു. മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം.

കേസ് റദ്ദാക്കണമെന്ന് ആവശ്യവുമായി സൈബി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. കേസിൽ അന്തിമ റിപ്പോർ‌ട്ട് സമർപ്പിക്കാന്‍ കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യം ഇതോടെ കോടതി തള്ളി. ഹർജി 3 ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

കേസിൽ സൈബി ജോസിനെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ടുകളിലടക്കം തനിക്കെതിരെ തെളിവുകളില്ലെന്നാണ് സൈബിയുടെ വാദം. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവും ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com