''കൂറുമാറ്റം ജനാധിപത്യത്തിന്‍റെ ശാപം''; തൊടുപുഴ നഗരസഭാംഗത്തെ അയോഗ്യനാക്കി ഹൈക്കോടതി

കൂറുമാറ്റ നിരോധന നിയമം ഉണ്ടായിട്ടും വ്യക്തികൾ കൂറുമാറുന്ന സ്ഥിതിയാണ്. നിലവിലെ നിയമത്തിന് കൂറുമാറ്റത്തെ ഫലപ്രദമായി തടയാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു
കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

കൊച്ചി: കൂറുമാറ്റം ജനാധിപത്യത്തിന്‍റെ ശാപമെന്ന് ഹൈക്കോടതി. കൂറുമാറിയ തൊടുപുഴ നഗരസഭാംഗത്തെ അയോഗ്യനാക്കികൊണ്ടുള്ള ഉത്തരവിനിടെയായിരുന്നു കോടതിയുടെ പരാമർശം. കൂറുമാറ്റ നിരോധന നിയമം ഉണ്ടായിട്ടും വ്യക്തികൾ കൂറുമാറുന്ന സ്ഥിതിയാണ്. നിലവിലെ നിയമത്തിന് കൂറുമാറ്റത്തെ ഫലപ്രദമായി തടയാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

കൂറുമാറ്റം കൊണ്ട് വ്യക്തികൾക്ക് നഷ്ടമുണ്ടാകുന്നില്ലല്ലോ സർക്കാർ ഹജനാവിനു മാത്രമല്ലെ നഷ്ടമെന്നും കോടതി വ്യക്തമാക്കി. ഇത്തരക്കാർക്ക് കടുത്ത സാമ്പത്തിക പിഴ കൂടി ചുമത്തേണ്ട കാര്യം ആലോചിക്കണം. നിയമനിർമ്മാണ സഭകൾ ഇക്കാര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com