വിവാഹമോചനം നേടിയ സ്ത്രീകള്‍ക്ക് അക്കാര്യം വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്താനാവണം: ഹൈക്കോടതി

വി​വാ​ഹ​മോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​ൻ മാ​ര്യേ​ജ് ഓ​ഫീ​സ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി
High Court Of Kerala
High Court Of Kerala

കൊ​ച്ചി: വ്യ​ക്തി​നി​യ​മ പ്ര​കാ​രം വി​വാ​ഹ​മോ​ച​നം നേ​ടി​യ സ്ത്രീ​ക​ള്‍ക്ക് ഇ​ക്കാ​ര്യം വി​വാ​ഹ ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്താ​ൻ പ്ര​ത്യേ​ക വ്യ​വ​സ്ഥ​യി​ല്ലാ​ത്ത​തി​ൽ പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി.

നി​യ​മ​സ​ഭ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വ്യ​ക്തി​നി​യ​മ പ്ര​കാ​രം ന​ട​ന്ന വി​വാ​ഹം രേ​ഖ​പ്പെ​ടു​ത്താ​ൻ വ്യ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും വി​വാ​ഹ​മോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ മാ​ത്ര​മേ സാ​ധ്യ​മാ​കൂ. എ​ന്നാ​ൽ ച​ട്ട​മി​ല്ലെ​ങ്കി​ലും വി​വാ​ഹം പോ​ലെ വി​വാ​ഹ​മോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്താ​മെ​ന്ന​ത് നി​യ​മ​ത്തി​ൽ അ​ന്ത​ർ​ലീ​ന​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

വി​വാ​ഹ​മോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​ൻ മാ​ര്യേ​ജ് ഓ​ഫീ​സ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ക​ണ്ണൂ​ർ ത​ല​ശേ​രി സ്വ​ദേ​ശി​നി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

2012ലാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രി​യു​ടെ വി​വാ​ഹം. വ്യ​ക്തി​നി​യ​മ പ്ര​കാ​രം വി​വാ​ഹി​ത​രാ​യ ശേ​ഷം വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ൽ കേ​ര​ള ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫ് മാ​ര്യേ​ജ​സ് (കോ​മ​ൺ) റൂ​ൾ​സ് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്തു. 2014ൽ ​സാ​ക്ഷി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഭ​ർ​ത്താ​വ് ത​ലാ​ഖ് ചൊ​ല്ലി ബ​ന്ധം വേ​ർ​പെ​ടു​ത്തി. തു​ട​ർ​ന്ന് വി​വാ​ഹ​മോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​ൻ ന​ഗ​ര​സ​ഭ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തെ സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

വ്യ​ക്തി​നി​യ​മ പ്ര​കാ​രം വി​വാ​ഹി​ത​രാ​യ​തി​നാ​ൽ വി​വാ​ഹ​മോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലേ ഇ​ത് സാ​ധി​ക്കൂ എ​ന്നു​മു​ള്ള മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. തു​ട​ർ​ന്നാ​ണ് യു​വ​തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com