''നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കിൽ ജാമ്യം റദ്ദാക്കും''; ബോബി ചെമ്മണൂരിനെതിരേ വീണ്ടും കടുപ്പിച്ച് ഹൈക്കോടതി

''മറ്റു തടവുകാരുടെ കാര്യം ബോബി നോക്കുന്നത് എന്തിനാണ്. അതിന് അയാൾ ആരാണ്?''
high court against boby chemmanur on bail application case
''ബോബി ചെമ്മണൂർ നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കിൽ ജാമ്യം റദ്ദാക്കും''; വീണ്ടും കടുപ്പിച്ച് ഹൈക്കോടതി
Updated on

കൊച്ചി: ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാത്തതിനു കൃത്യമായ മറുപടി വേണമെന്ന് ബോബി ചെമ്മണൂരിനോട് ഹൈക്കോടതി. ബോബി ചെമ്മണൂർ പുറത്തിറങ്ങാത്തതിൽ യാതൊരു ന്യായീകരണവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജയിലില്‍ നിന്നു പുറത്തിയപ്പോള്‍ ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് എന്താണ് പറഞ്ഞതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു.

മറ്റു തടവുകാരുടെ കാര്യം ബോബി നോക്കുന്നത് എന്തിനാണ്. അതിന് അയാൾ ആരാണ്? നിയമത്തിനും മുകളിലാണെന്ന തോന്നല്‍ വേണ്ട. എല്ലാം വിലയ്ക്കു വാങ്ങാമെന്ന വിചാരം വേണ്ട. നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ ജാമ്യം റദ്ദാക്കി നോട്ടീസ് അയക്കുമെന്ന് കോടതി പറഞ്ഞു.

കേസ് വീണ്ടും ഉച്ചയ്ക്കു ശേഷം പരിഗണിക്കും. അഭിഭാഷകരുടെ വിശദീകരണം തൃപ്തികരമല്ലെന്നും കേസ് വീണ്ടും പരിഗണിക്കുമ്പോൾ ബോബി ചെമ്മണൂരുമായി സംസാരിച്ച് നിലപാടറിയിക്കണമെന്നും പ്രതിഭാഗത്തോട് കോടതി ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com