മൂന്നാർ കയ്യേറ്റം; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന് ജില്ലാ കലക്‌ടർക്ക് കോടതി നിർദേശം നൽകിയിരുന്നു
കേരള ഹൈക്കോടതി
കേരള ഹൈക്കോടതിfile
Updated on

കൊച്ചി: മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തതിനാൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ സർക്കാരിീന് ആത്മാർഥതയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. വിഷയത്തിൽ സിബിഐ അന്വേഷണം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന് ജില്ലാ കലക്‌ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ മാസത്തേയും ഈ മാസത്തേയും റിപ്പോർട്ട് ഇതുവരെ കോടതിയിൽ നൽകിയിട്ടില്ല. ഇതോടെയാണ് ഡിവിഷൻ ബെഞ്ച് കടുത്ത അതൃപ്തിയും വിയോജിപ്പും പ്രകടിപ്പിച്ചത്. പതിനാല് വർഷമായിട്ടും സർക്കാർ നടപടികൾ എങ്ങുമെത്തുന്നില്ലെന്നും മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തതിൽ അന്വേഷണം നടത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com