

കെ.പി. ശങ്കദാസ് | കേരള ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിക്കെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസിലെ പ്രതിയായ കെ.പി. ശങ്കദാസിനെ അറസ്റ്റു ചെയ്യാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഒരാൾ ആശുപത്രിയിൽ കിടക്കുകയാണെന്നും അയാളുടെ മകൻ എസ്പിയാണെന്നും അതിനാലാണ് അയാൾ ആശുപത്രിയിൽ പോയതെന്നും കോടതി വിമർശിച്ചു.
സ്വർണക്കൊള്ള കേസിലെ മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. പ്രതികളുടെ ജാമ്യ ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.
ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്ന് ചോദിച്ച കോടതി എസ്ഐടി ഉദ്യോഗസ്ഥരുടെ നടപടിയിൽ യോജിപ്പില്ലെന്നും വ്യക്തമാക്കി. ശബരിമല സ്പോൺസർമാർ ചെറിയ മീനിനെ ഇട്ട് വലിയ മീനിനെ പിടിക്കുകയാണെന്നും കോടതി വിമർശിച്ചു.