കൊലക്കേസ് പ്രതികൾക്ക് എൽഎൽബി പഠിക്കണം; അനുമതി നൽകി ഹൈക്കോടതി

ഒരു ലക്ഷം രൂപയുടെ ബോണ്ടിൻമേൽ ജയിൽ സൂപ്രണ്ട് ഇതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഡിവിഷൻ ബെഞ്ച്
kerala high court
kerala high court

കൊച്ചി: 2 കൊലക്കേസ് പ്രതികൾക്ക് എൽഎൽബി റെഗുലർ കോഴ്സ് പഠിക്കാൻ അനുമതി നൽകി ഹൈക്കോടതി. ജീവപര്യന്തം തടവുകാരായ പ്രതികൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇവർക്ക് ഓൺലൈനായി ക്ലാസിലിരിക്കാൻ സൗകര്യമൊരുക്കാൻ ജയിൽ സൂപ്രണ്ടുമാർക്കു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഇതാദ്യമായാണു റെഗുലർ കോഴ്സ് പഠിക്കാൻ തടവുകാർക്ക് അനുമതി ലഭിക്കുന്നത്.

ചീമേനയിലെ തുറന്ന ജയിലിൽ കഴിയുന്ന പി. സുരേഷ് ബാബു, കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന വി. വിനോയി എന്നിവർക്കാണ് പഠനത്തിന് അവസരം ലഭിച്ചിരിക്കുന്നത്. പ്രവേശന പരീക്ഷയെഴുതി ഇരുവരും നിയമബിരുദ പഠനത്തിന് യോഗ്യത നേയിരുന്നു. തുടർന്ന് ശിക്ഷ മരവിപ്പിക്കണമെന്നും പഠിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയിലെത്തി. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ശിക്ഷ മരവിപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

എന്നാൽ തടവുകാരന്‍റെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. അതുകൊണ്ട് ഓൺലൈനായി ക്ലാസിലിരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനുള്ള സൗകര്യങ്ങൾ ജയിൽ സൂപ്രണ്ടുമാരും കോളെജ് പ്രിൻസിപ്പൽമാരും ഒരുക്കണം. റെഗുലർ ക്ലാസിന് തുല്യമായി ഇത് പരിഗണിക്കണം. മൂട്ട് കോർട്ട്, ഇന്‍റേൺഷിപ്പ് സെമിനാറുകൾ എന്നിവയ്ക്കെല്ലാം കോളെജിലെത്തേണ്ടി വരും. ഒരു ലക്ഷം രൂപയുടെ ബോണ്ടിൻമേൽ ജയിൽ സൂപ്രണ്ട് ഇതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. എൽഎൽബി റെഗുലർ കോഴ്സ് പഠിക്കാനെത്തുന്ന ആദ്യ തടവുകാരാകും സുരേഷും വിനോയിയും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com