എം.എം. ലോറന്‍സിന്‍റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടു നൽകാമെന്ന് ഹൈക്കോടതി

എം.എം. ലോറൻസിന്‍റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മകൾ കോടതിയിൽ ഹർജി നൽകിയത്.
High Court allows release of MM Lawrence's body for research purposes

എം.എം. ലോറന്‍സിന്‍റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടു നൽക്കാമെന്ന് ഹൈക്കോടതി

Updated on

കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സിന്‍റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടു നൽകാമെന്ന് ഹൈക്കോടതി. മകൾ ആശ ലോറന്‍സ് ഹൈക്കോടതിയിൽ നൽകിയ പുനപ്പരിശോധനാ ഹര്‍ജി തളളിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

ലോറൻസിന്‍റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മകൾ ഹർജി നൽകിയത്. ലോറൻസിന്‍റെ മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കൽ കോളെജിന് വിട്ടുനൽകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com