ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ അനുമതി; ഭക്തരുടെ അവകാശങ്ങൾ ഹനിക്കരുതെന്ന് നിർദേശം

ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്
high court approved for global ayyappa sangamam

ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ അനുമതി; സാധാരണ ഭക്തരുടെ അവകാശങ്ങൾ ഹനിക്കരുതെന്ന് നിർദേശം

kerala High Court

Updated on

കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് അനുമതി നൽകി ഹൈക്കോടതി. പമ്പയുടെ പരിശുദ്ധി കാത്തു സൂക്ഷിക്കണമെന്നും സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങൾ ഹനിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

പ്രകൃതിക്ക് ഹാനീകരമായ ഒന്നും ചെയ്യരുത്. സാമ്പത്തിക വരവു ചെലവ് കണക്കുകൾ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ബുധനാഴ്ച കേസിൽ വാദം കേട്ടെങ്കിലും ഹൈക്കോടതി വ്യാഴാഴ്ച വിധി പറയാനായി മാറ്റുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com