കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി 2 കാണാൻ ഹൈക്കോടതി

കേരള സ്റ്റോറി 2 വിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയുടെ ഹർജിയിലാണ് കോടതി നടപടി
High Court asks to watch Kerala Story 2 movie

കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി 2 കാണാൻ ഹൈക്കോടതി

Updated on

കൊച്ചി: വിവാദ സിനിമ കേരള സ്റ്റോറി 2 കാണാൻ ഹൈക്കോടതി. ചിത്രത്തിന്‍റെ ഉള്ളടക്കം പരിശോധിക്കാനായാണ് ബുധനാഴ്ച കോടതി സിനിമ കാണുന്നത്. കേരളത്തിലെ ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

കേരള സ്റ്റോറി 2 വിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി നൽകിയ ഹർജിയിലാണ് കോടതി നടപടി.

ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര സെൻസർ ബോർഡിനോടും നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സിനോടും വിശദീകരണം തേടിയിട്ടുണ്ട്. സെൻസർ ബോർഡ് ചൊവ്വാഴ്ച കോടതിയിൽ വിശദീകരണം നൽകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com