
'വാപുര സ്വാമി' ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി
kerala High Court
പത്തനംതിട്ട: എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിർമാണെമാണ് ഹൈക്കോടതിയുടെ ദേവസ്വം ബോർഡ് തടഞ്ഞത്.
പി. ജോഷി എന്നയാളുടെ സ്ഥലത്താണ് ക്ഷേത്രം നിർമിച്ചിരുന്നത്. തിങ്കളാഴ്ച വാപുര സ്വാമിയുടെ ബാലാലയ പ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിരുന്നു. ക്ഷേത്ര നിർമാണത്തിന് അനുമതി നൽകിയിട്ടില്ലെന്ന് എരുമേലി പഞ്ചായത്ത് കോടതിയെ അറിയിച്ചതിനെ തുടർന്ന് ഹൈക്കോടതി ക്ഷേത്ര നിര്‍മാണം തടയുകയായിരുന്നു.