
കൊച്ചി: കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പിഎസ്സി ലിസ്റ്റും റദ്ദാക്കി ഹൈക്കോടതി. അയോഗ്യരായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയത് റാങ്ക് ലിസ്റ്റ് ദുർബലപ്പെടുത്തിയെന്നും യോഗ്യരായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.
മീറ്റർ റീഡർ തസ്തികയിലെ പിഎസ്സി ലിസ്റ്റ് അയോഗ്യരായവരെ ഉൾപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി മുഹമ്മദ്, കൊല്ലം സ്വദേശി സിസാമുദീൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. യോഗ്യരായവരുടെ പുതിയ ലിസ്റ്റ് തയാറാക്കാനും അതു വഴി നിയമനം നടത്താനും കോടതി നിർദേശിച്ചു.