കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി

ജസ്റ്റിസ് ഡി.കെ. സിങ്ങിന്‍റേതാണ് ഉത്തരവ്.
High Court cancels KEEM exam results

കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി

file
Updated on

കൊച്ചി: കേരള എൻജിനീയറിങ്‌ പ്രവേശന പരീക്ഷാ (കീം) ഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്റ്റസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസ് ഡി.കെ. സിങ്ങിന്‍റേതാണ് ഉത്തരവ്.

എൻജിനീയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സിബിഎസ്ഇ സിലബസിൽ പഠിച്ച വിദാർഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്.

ഈ മാസം ഒന്നിനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന ഫലങ്ങൾ പ്രഖ്യാപിച്ചത്. ഫലം റദ്ദായത് പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com