എയിംസ് വേണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം നിസാരമായി കാണാനാവില്ല; കേന്ദ്രം മറുപടി നൽകണമെന്ന് ഹൈക്കോടതി

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രതിനിധിയോട് ഓൺലൈൻ ഹാജരാവാനും കോടതി നിർദേശം നൽകിയിട്ടുണ്ട്
high court criticized centrals action on demand for aiims in kerala

എയിംസ് വേണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം നിസാരമായി കാണാനാവില്ല; കേന്ദ്രം രണ്ടാഴ്ചക്കകം മറുപടി നൽകണമെന്ന് ഹൈക്കോടതി

kerala High Court

Updated on

കൊച്ചി: എയിംസിൽ വീണ്ടും ഹൈക്കോടതിയുടെ വിമർശനം. എയിംസ് വേണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യത്തെ നിസാരമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. സാധ്യത പഠനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി മറുപടി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

4 ആഴ്ച കൂടി സമയം നൽകണമെന്ന് കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടു. ഇത്രയും സമയം നൽകാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രതിനിധിയോട് ഓൺലൈൻ ഹാജരാവാനും നിർദേശം നൽകിയിട്ടുണ്ട്. എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.

logo
Metro Vaartha
www.metrovaartha.com