
കുഞ്ഞിന്‍റെ ചോറൂണിന് പരോൾ തേടി ടിപി വധക്കേസ് പ്രതി; ആവശ്യം തള്ളി ഹൈക്കോടതി
kerala High Court
കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിക്ക് പരോൾ അനുവദിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറാം പ്രതിയായ സിജിത്തിനാണ് കോടതി പരോൾ നിഷേധിച്ചത്.
കുഞ്ഞിന്‍റെ ചോറൂണിൽ പങ്കെടുക്കാൻ സിജിത്തിന് 10 ദിവസത്തെ പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ അഞ്ജുവാണ് കോടതിയെ സമീപിച്ചത്. ചോറൂണ് സമയത്ത് പിതാവ് ഒപ്പമുണ്ടാവണമെന്നു കാണിച്ചായിരുന്നു ഹർജി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സിജിത്തിന് കുഞ്ഞ് ജനിച്ചത്. അന്ന് 10 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ഇത്തവണ വീണ്ടും പരോൾ ആവശ്യപ്പെട്ടപ്പോൾ കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടി പരോൾ നിഷേധിക്കുകയായിരുന്നു.
കൊലക്കേസ് പ്രതിക്ക് കുട്ടി ജനിച്ചാൽ അതിനു ശേഷമുള്ള എല്ലാ ചടങ്ങുകളിലും പരോൾ അനുവദിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.