നിലമ്പൂർ-നഞ്ചൻകോട് റെയ്‌ൽപാതയുടെ ഡിപിആർ ഒക്റ്റോബർ 14നകം തയ്യാറാക്കണമെന്ന് ഹൈക്കോടതി

ഡിപിആർ അംഗീകാരത്തിനും അനുമതിക്കുമായി ബന്ധപ്പെട്ട സമിതിക്ക് മുൻപാകെ സമർപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലവും അന്നുതന്നെ നൽകണം
High Court directs that the DPR for the Nilambur-Nanjangud railway line be prepared by October 14.

നിലമ്പൂർ-നഞ്ചൻകോട് റെയ്‌ൽപാതയുടെ ഡിപിആർ ഒക്റ്റോബർ 14നകം തയ്യാറാക്കണമെന്ന് ഹൈക്കോടതി

Updated on: 

കൊച്ചി: നിർദിഷ്ട നിലമ്പൂർ-നഞ്ചൻകോട് റെയ്‌ൽപാതയുടെ വിശദമായ പദ്ധതിരേഖ (ഡിപിആർ) ഒക്റ്റോബർ 14നകം തയ്യാറാക്കണമെന്ന് റെയ്ൽവേയ്ക്ക് കേരള ഹൈക്കോടതിയുടെ നിർദ്ദേശം. ഡിപിആർ അംഗീകാരത്തിനും അനുമതിക്കുമായി ബന്ധപ്പെട്ട സമിതിക്ക് മുൻപാകെ സമർപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലവും അന്നുതന്നെ നൽകണം.

ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. കോഴിക്കോട് ആസ്ഥാനമായ കാൻസർ ആൻഡ് അലൈഡ് എയ്ൽമെന്‍റ് റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. മലബാർ മേഖലയ്ക്ക് മെച്ചപ്പെട്ട റെയ്‌ൽവേ കണക്റ്റിവിറ്റി അനിവാര്യമാണെന്നും നിരവധി നിവേദനങ്ങൾ നൽകിയിട്ടും അധികൃതർ പരിഗണിക്കുന്നില്ലെന്നുമാണ് ഹർജിയിലെ വാദം.

ഈ വർഷം ജൂലൈയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിലമ്പൂർ-നഞ്ചൻകോട് പാതയുടെ അന്തിമ ലൊക്കേഷൻ സർവേ നടത്താൻ റെയ്‌ൽവേ ബോർഡ് അനുമതി നൽകിയതായി ദക്ഷിണ റെയ്ൽവേ അറിയിച്ചിരുന്നു. സർവേ നടത്തിവരികയാണെന്നും ഡിപിആർ തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും റെയ്‌ൽവേ കോടതിയെ അറിയിച്ചിരുന്നു. ഡിപിആർ പൂർത്തിയാകുന്ന മുറയ്ക്ക് റെയ്ൽവേ ബോർഡിന്‍റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും ബന്ധപ്പെട്ട അധികാരസമിതിയുടെ അംഗീകാരവും അനുമതിയും ലഭിച്ചാൽ മാത്രമേ പദ്ധതി നടപ്പാക്കാനാകൂവെന്നും റെയ്ൽവേ വ്യക്തമാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com