

രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന കേസിൽ ജനുവരി 21 വരെ രാഹുലിന്‍റെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി. ഹർജിയിൽ പരാതിക്കാരിയെ കക്ഷി ചേർത്തിട്ടുണ്ട്.
മൂൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്‍റെ ഭാഗം കൂടി കേൾക്കണമെന്നും കോടതിയോട് നേരിട്ടായി ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതി കേസിൽ അതിജീവിതയെ കൂടി പ്രതിചേർത്തത്.