ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ എക്സൈസിന് കോടതി നിർദേശം നൽകി
high court filed sreenath bhasi anticipatory bail

ശ്രീനാഥ് ഭാസി

file image

Updated on

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ എക്സൈസിന് കോടതി നിർദേശം നൽകി.

എക്സൈസ് അറസ്റ്റു ചെയ്യാൻ സാധ്യതയുള്ളതിനാൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചത്. തനിക്ക് കേസുമായി ബന്ധമില്ലെന്നും കെട്ടിച്ചമച്ച കേസാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഈ മാസം ആദ്യമാണ് ഹൈബ്രിഡ് കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ 2 പേർ മാരാരികുളത്തെ റിസോർട്ടിൽ‌ നിന്നും പിടിയിലാവുന്നത്. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലീമ സുൽത്താൻ, മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സിനിമാ താരങ്ങൾക്ക് നൽകാനാണ് കഞ്ചാവ് എത്തിച്ചതെന്ന് താരങ്ങൾ മൊഴി നൽകിയത്. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരുടെ പേരുകളാണ് പ്രതികളുടെ മൊഴിയിലുള്ളത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എക്സൈസ് അന്വേഷണം നടത്തി വരികയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com