പമ്പയിൽ ഇനി മുതൽ ചെറുവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അനുമതി നൽകി ഹൈക്കോടതി

2018 മുതൽ പമ്പയിലേക്ക് ചെറുവാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു.
Small vehicles can be parked in Pampa from now on, High Court has given permission
പമ്പയിൽ ഇനി മുതൽ ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാം അനുമതിയുമായി ഹൈക്കോടതി
Updated on

ഇടുക്കി: ശബരിമല തീർഥാടകർക്ക് മണ്ഡല മകരവിളക്ക് കാലത്ത് പമ്പയിൽ ഹിൽടോപ്പിലും, ചക്കുപാലത്തും ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. പാർക്കിങ് അനുവദിക്കണമെന്ന തിരുവിതാകൂർ ദേവസ്വം ബോർഡിന്‍റെ ഹർജിയിലാണ് തീരുമാനം.

2018 മുതൽ പമ്പയിലേക്ക് ചെറുവാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു. ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല. ഹൈക്കോടതിയുടെ അനുമതിയോടെ ഇനിമുതൽ ഏതാണ്ട് രണ്ടായിരത്തോളം വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാൻ സാധിക്കും.

24 മണികൂർ നേരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാണ് ഹൈക്കോടതിയുടെ അനുമതി. താത്കാലികമായിട്ടാണ് അനുമതിയെന്നും ഗതാഗതകുരുക്കോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ നിയന്ത്രണമേർപ്പെടുത്തുമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com