പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ അകത്തായ സിപിഎം നേതാവിന് വീണ്ടും പരോൾ

ഇത്തവണ 7 ദിവസത്തേക്ക് ഹൈക്കോടതിയാണ് പരോൾ അനുവദിച്ചത്
high court grants parole to cpm leader kannur

വി.കെ. നിഷാദ്

Updated on

കണ്ണൂർ: പൊലീസ് ഉദ‍്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ജയിലിൽ തടവു ശിക്ഷ അനുഭവിച്ചു വരികയായിരുന്ന സിപിഎം കൗൺസിലർ വി.കെ. നിഷാദിന് വീണ്ടും പരോൾ അനുവദിച്ചു. ഇത്തവണ 7 ദിവസത്തേക്ക് ഹൈക്കോടതിയാണ് പരോൾ അനുവദിച്ചത്.

പിതാവിന് അസുഖമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ പരോൾ അപേക്ഷയുമായി ബന്ധപ്പെട്ട് ജയിൽ സുപ്രണ്ടിനെ സമീപിച്ചെങ്കിലും തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ കൂട്ടുപ്രതിയായ ടി.സി. നന്ദകുമാറിനും പരോൾ അനുവദിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബർ 25നാണ് ഇരുവരെയും 20 വർഷത്തേക്ക് ശിക്ഷിച്ചത്.

logo
Metro Vaartha
www.metrovaartha.com