തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

ജനുവരി മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കും
High Court approves fireworks display at Thiruvambadi and Paramekkavu Devaswoms
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതിrepresentative image
Updated on

കൊച്ചി: തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. വെടിക്കെട്ട് നടക്കുമ്പോൾ വെടിക്കെട്ട് പുരയിൽ സ്പോടക വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് നിർദേശിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ അനുമതി. വേലയുടെ ഭാഗമായിട്ടുള്ള വെടിക്കെട്ടിന് ജില്ലാ കലക്റ്റർ അനുമതി നിഷേധിച്ചിരുന്നു.

തുടർന്ന് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയുടെ വിധി. കേന്ദ്ര വിജ്ഞാപന പ്രകാരം ഫയർവർക്ക് കൺട്രോളർ, അസിസ്റ്റന്‍റ് കൺട്രോളർ എന്നീ തസ്തികകൾ രൂപികരിക്കാൻ പെസോയ്ക്ക് കോടതി നിർദേശം നൽകി. ജനുവരി മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com