
കൊച്ചി: അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സർക്കാരിന് മുന്നറിപ്പുമായി ഹൈക്കോടതി. ക്ഷമ ദൗർബല്യമായി കാണരുതെന്നും കോടതി പറഞ്ഞു. വിഷയത്തിൽ വ്യവസായ സെക്രട്ടറിയെയും കോടതി രൂക്ഷമായി വിമർശിച്ചു. സത്യവാങ് മൂലം നൽകാത്തതാണ് വിമർശനത്തിനു കാരണം.
മാറ്റിയ ഫ്ലക്സ് ബോർഡുകളുടെ സ്ഥാനത്ത് പുതിയവ സ്ഥാപിച്ചതായി തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. അനധികൃത ഫ്ലെക്സ് ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദേശമില്ലെന്നാണ് തോന്നുന്നതെന്നും കോടതി വിമർശിച്ചു. കോടതിയെ പരിഹസിക്കുന്നതിന് തുല്യമാണ് അനധികൃത ബോർഡുകളും എണ്ണം വർധിക്കുന്നതെന്നും കോടതി പറഞ്ഞു.