
കൊച്ചി: ആലപ്പുഴ കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ജില്ലാ കലക്‌ടർ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
സൈക്കിളിൽ യാത്രചെയ്യുകായായിരുന്ന ജോയ് പുതിയ കലുങ്ക് പണിയാനായി റോഡിന് കുറുകെയെടുത്ത കുഴിയിൽ വീഴുകയായിരുന്നു. സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ പോലും സ്ഥാപിച്ചിരുന്നില്ല. ഇതാണ് അപകടത്തിന് ഇടയാക്കിയത്. അപകടം നടന്നയുടനെ അധികൃതർ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു.