വ്യക്തി വൈരാഗ്യം തീർക്കാൻ വ്യാജ ബലാത്സംഗ പരാതികൾ വർധിക്കുന്നു; നിർണായക നിരീക്ഷണവുമായി ഹൈക്കോടതി

പട്ടാമ്പി കോപ്പം സ്വദേശികൾക്കെതിരേ യുവതി നൽകിയ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം
High Court issues critical observation in rape cases
kerala High Court
Updated on

കൊച്ചി: വിവാഹം നടന്നില്ലെന്ന കാരണത്താൽ രണ്ട് വ്യക്തികൾ തമ്മിൽ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം നടന്ന ശേഷം ബലാത്സംഗ ചെയ്തെന്ന ആരോപണം ഉന്നയിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

പട്ടാമ്പി കോപ്പം സ്വദേശികൾക്കെതിരേ യുവതി നൽകിയ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. നേരത്തെ ഇന്ത്യൻ സ്ത്രീകൾ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന ധാരണ നിലനിന്നിരുന്നു. എന്നാൽ സ്ത്രീകൾ സ്വയം അഭിമാനം ഇല്ലാതാക്കി വ്യാജ പരാതികൾ നൽകില്ലെന്ന ധാരണ എല്ലാക്കാലത്തും ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. വ്യാജ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നെന്ന് കാട്ടിയ കോടതി വ്യക്തി വൈരാഗ്യം തീർക്കാനും സ്വന്തം കാര്യങ്ങൾ നേടി‍യെടുക്കാനും നിയമവിരുദ്ധമായ കാര്യങ്ങൾ‌ ചെയ്യുന്നത് വർധിച്ച് വരികയാണ്. കേസെടുക്കുമ്പോൾ ഇത്തരം വസ്തുക്കൾ കൂടി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com