മസാലബോണ്ട് കേസ്; ഇഡിക്കു മുന്നിൽ ഹാജരാവണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

'താൻ കിഫ്ബി വൈസ് ചെയർമാൻ മാത്രമാണ്. മറ്റാരേയും സമൻസ് നൽകി ഇഡി വിളിച്ചിട്ടില്ല'
TM Thomas Isaac
TM Thomas Isaac
Updated on

എറണാകുളം: മസാലബോണ്ട് കേസിൽ നാളെ ഇഡിക്കു മുന്നിൽ ഹാജരാവണോ വേണ്ടയോ എന്നത് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. നാളെ ഹാജരാവാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് തോമസ് ഐസക്കിന്‍റെ അഭിഭാഷൻ ചൂണ്ടിക്കാട്ടിയതോടെയാണ് കോടതി ഇത്തരത്തിലൊരു അഭിപ്രായം പുറപ്പെടുവിച്ചത്. ഹർജി നാളെ വീണ്ടും പരിഗണിക്കും.

താൻ കിഫ്ബി വൈസ് ചെയർമാൻ മാത്രമാണ്. മറ്റാരേയും സമൻസ് നൽകി ഇഡി വിളിച്ചിട്ടില്ല. എന്തിനാണ് ഈ പുതിയ സമൻസ് എന്നത് വ്യക്തമല്ല. തോമസ് ഐസക്കിനായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരായി. ഹർജി അമെന്‍ഡ് ചെയ്യാൻ കിഫിബിയുംഅപേക്ഷ കൊടുത്തു. അത് കോടതി അംഗീകരിച്ചു.തോമസ് ഐസക്കിന്‍റെ ഹർജി നാളെ വീണ്ടും പരിഗണിക്കും, കിഫ്ബിയുടെ ഹർജി വെളളിയാഴചത്തേക്ക് മാറ്റി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com